മീ ടൂ താല്‍ക്കാലിക പ്രതിഭാസമാണെന്നും ചിലര്ക്ക്തൊരു ഫാഷനാണെന്നും മോഹന്‍ലാല്‍
![](https://pravasalokham.com/wp-content/uploads/2018/11/13-mohanlal-imaq-2013.jpg)
ദുബായ്: മീ ടൂ താല്‍ക്കാലിക പ്രതിഭാസമാണെന്നും ചിലര്ക്ക്തൊരു ഫാഷനാണെന്നും ഇത്തരം പരസ്യപ്പെടുത്തല്കൊണ്ട് മലയാളസിനിമയില്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്നും മോഹന്‍ലാല്‍. ചിലര്‍ മീ ടു വിനെ ഒരു ഫാഷനായാണ് കാണുന്നത്. മലയാള സിനിമയില്‍ മീ ടു കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും സൂപ്പര്‍താരം ദുബായില്‍ വ്യക്തമാക്കി.ഒരു സ്വകാര്യ ചാനലും താര സംഘടന അമ്മയും ചേര്‍ന്ന് അബുദാബിയില്‍ നടത്തുന്ന ഒന്നാണ് നമ്മള് എന്ന താരനിശയുടെ സ്റ്റേജ് ഷോ സംഘാടകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റേജ് ഷോയില്‍ നടന് ദിലീപ് പങ്കെടുക്കില്ലെന്നും ലാല്‍ പറഞ്ഞു.
0 Comments