ലയ ഇമോ ഷന്‍സ്’ മ്യൂസിക് ബാന്‍ഡിന്റെ ഉദ്ഘാടനം നടന്നു.

ദുബായ് : സംഗീത പ്രേമികളുടെ ആഗോള സൗഹൃദ കൂട്ടായ്മ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റ റിന്റെ നേതൃത്വ ത്തില്‍ രൂപ വല്‍ക്കരിച്ച ‘ലയ ഇമോ ഷന്‍സ്’ മ്യൂസിക് ബാന്‍ഡിന്റെ ഉദ്ഘാടനം വിപുല മായ പരിപാടി കളോടെ ദുബായ് കറാമ സെന്ററില്‍ നടന്നു. ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി എത്തിയ കലാ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും ‘സപ്ത സ്വര രാഗ ലയ’ കോഡിനേറ്റര്‍മാരും ചേര്‍ന്ന് ദീപം തെളി യിച്ച തോടെ ലയ ഇമോഷന്‍സ് ബാന്‍ഡിനു തുടക്ക മായി. ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘സപ്ത വര്‍ണ്ണ ങ്ങളാല്‍ യു. എ. ഇ.’ എന്ന ആദ്യ സംഗീത ആല്‍ബ ത്തിന്റെ അവതരണവും റിലീസും നടന്നു. പിന്നീട് ‘ലയ ഇമോഷന്‍സ്’ ബാന്‍ഡ് ഒരുക്കിയ സംഗീത നിശ അരങ്ങേറി. ഗാന രചയിതാവും സംഗീത സംവിധായ കനുമായ സുബൈര്‍ തളിപ്പറമ്പ്, അഭിനേതാവ് സെബി ജോര്‍ജ്ജ്, ഗായികയും ടെലി വിഷന്‍ അവതാരകയു മായ സാനി പ്രദീപ്, മാധ്യമ പ്രവര്‍ത്തകന്‍ പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ മുഖ്യ അതിഥി കള്‍ ആയിരുന്നു. രശ്മി സുഷില്‍ രചനയും ചാള്‍സ് സൈമണ്‍ സംഗീതവും നിര്‍വ്വഹിച്ച ‘സപ്ത വര്‍ണ്ണങ്ങളാല്‍ യു. എ. ഇ.’ എന്ന ഗാനം ബാന്‍ഡിലെ കുഞ്ഞു ഗായിക മൂന്നു വയസ്സു കാരി അനീനാ അനൂപ് അടക്കം ബാന്‍ഡ് അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ചു. സ്റ്റാന്‍ലി, ജയന്‍ എന്നിവര്‍ ഓര്‍ക്കസ്ട്രക്കു നേതൃത്വം നല്‍കി. ബിജോ എരുമേലി, അബ്ദുല്‍ സമദ്, പ്രശാന്ത് നായര്‍, അഭയ്, ബിജോയ് കേശവന്‍, രജീഷ് മണി, രാജേഷ് റാബി, സിനാജ്, ചാള്‍സ് സൈമണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar