പി.കെ.ഗോപിയെ കോഴിക്കോട് നഗരം ആദരിച്ചു.

കോഴിക്കോട്.കേ്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌ക്കാര ജേതാവ് പി.കെ.ഗോപിയെ കോഴിക്കോട് നഗരം ആദരിച്ചു. ഗാനരചയിതാവ്,കവി,കഥാകൃത്ത് ,പ്രാസംഗികന്‍ ന്നെീ നിലകളില്‍ ജനഹൃദയം കീഴടക്കിയ പി.കെ.ഗോപിയുടെ ആത്മകഥാപരമായ കൃതി ഓലച്ചൂട്ടിന്റെ വെളിച്ചത്തിനണ് ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഹാളില്‍ ലിപി പബ്ലിക്കേഷന്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സുപ്രഭാതം എഡിറ്റര്‍ നവാസ് പൂനൂര്‍ ആദ്ധ്യക്ഷത വഹിച്ചു.കോഴിക്കോടിന്റെ സ്‌നേഹോപഹാരം ലിപി അക്ബര്‍ പി.കെ.ഗോപിക്ക് നല്‍കി. പി.പി.ശ്രീധരനുണ്ണി, പി.കെ.പാറക്കടവ്. ഐസക് ഈപ്പന്‍,അമ്മാര്‍ കിഴുപറമ്പ് ,അക്ബര്‍ ലിപി,എന്നിവര്‍ ചേര്‍ന്ന് കവിയെ പൊന്നാടയണിച്ചു. ലിപി പ്രസിദ്ധീകരിച്ച് നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രസ്തുത വേദിയില്‍ നടന്നു. പി.കെ.ഗോപി, പി.പി.ശ്രീധരനുണ്ണി, പി.കെ.പാറക്കടവ്. ഐസക് ഈപ്പന്‍ എന്നിവരാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്
ബിനോയ് വരകില്‍ എഴുതിയ നോവല്‍ ‘വിശുദ്ധ കേളന്‍ ‘ ബിജു അനാമികയുടെ നോവല്‍’ ‘മേയാമാക്‌സിമാകൂള്‍പ്പ’ ജാസ്മിന്‍ സമീറിന്റെ മകള്‍ക്ക് എന്ന കവിതാ സമാഹാരം.,എം.എ.സുഹൈല്‍ എഴുതിയ ‘ മിടുക്കനാവാന്‍ 100 നല്ല പാഠങ്ങള്‍ ‘ എന്നീ പുസ്തകങ്ങളാണു പ്രകാശിതമായത്.ഇ.പി. ജ്യോതി,ഗോപാല്‍ ജി ,അമ്മാര്‍ കീഴുപറമ്പ് ,കെ.വി.സക്കീര്‍ ഹുസൈന്‍, ഗ്രന്ഥരചയിതാക്കള്‍ എന്നിവര്‍ സംസാരിച്ചു. മമ്മു മാസ്റ്റര്‍ നന്ദി പറഞ്ഞു

0 Comments