ഫായിസ് കണ്ണപുരത്തിന് ഷിഹാന്‍ പദവി

അബുദാബി:പ്രമുഖ മാര്‍ഷല്‍ ആര്‍ട്‌സ് ട്രൈനര്‍ ഫായിസ് കണ്ണപുരത്തിന് ഷിഹാന്‍ പദവി ലഭിച്ചു. ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്സ്. ടി എം എ ഫൗണ്ടറും എം ഡി യുമാണ് ഫായിസ് കണ്ണപുരം.ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒക്കിനാവ കരാട്ടെ ഡു ഷോറിന്റ്ര്യു ഷോറിന്‍ കായ് ക്ലബ്ബാണ് കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ദേശീയ കരാട്ടെ സെമിനാറില്‍ വെച്ച് ഫായിസിനു ഷിഹാന്‍ പദവി നല്‍കി ആദരിച്ചത്. ഇതിന് മുമ്പും ഇത്തരം അംഗീകാരങ്ങള്‍ ഫായിസിനു ലഭിച്ചിട്ടുണ്ട്. ഫായിസിനെ ഷോറിന്റ്ര്യു ഷോറിന്‍കായ് യു.എ.ഇ റപ്പ്രസന്ററ്റീവ് പദവി നല്‍കി ജപ്പാനില്‍ ആദരിച്ചിരുന്നു. ടി എം എയുടെ കീഴില്‍ മൂന്ന് ക്ലബ്ബുകളിലായി നൂറിലേറെ ശിഷ്യഗണങ്ങളുളള ഫായിസ് കഴിഞ്ഞ ഇരുപത്തി ഒന്‍പത് വര്‍ഷമായി കരാട്ടെ രംഗത്തുണ്ട്. തന്റെ സ്വപ്ന ലക്ഷ്യമായ ഗ്രാന്‍ മാസ്റ്റര്‍ പദവിയിലേക്കുളള കഠിന പരിശ്രമത്തിലാണ് ഈ മലയാളി.

0 Comments