യു.എ.ഇ.എക്‌സ്‌ചേഞ്ച്-ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച്ച വിതരണം ചെയ്യും

ദുബൈ.പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും യു.എ.ഇയിലെ പ്രമുഖ സാസ്‌ക്കാരിക സാമൂഹ്യ സന്നദ്ധസംഘടനയായ ചിരന്തനയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരങ്ങള്‍ ഡിസംബര്‍ 26 വ്യാഴാഴ്ച്ച വിതരണം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിയും,യു.എഇ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍ ഡയരക്ടര്‍ കെ.കെ. മൊയ്തീന്‍ കോയയും അറിയിച്ചു.വൈകുന്നേരം ഏഴ് മണിക്ക് ദുബൈ ദേരയിലെ ഫ്ളോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ചാണ് അവാര്‍ഡ് സമര്‍പ്പണം,
അതി വിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌ക്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണനാണ് അര്‍ഹനായത്, ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമ രംഗത്ത് മികച്ച സ്ഥാനങ്ങള്‍ വഹിച്ച പി.വി.വിവേകാനന്ദിന്റെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.
ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ വി.എം.സതീഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരം പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ അഞ്ജന ശങ്കര്‍,റേഡിയോ രംഗത്തെ മികച്ചസംഭാവനകള്‍ക്കുള്ള ചെറായി രാജീവ് പുരസ്‌കാരത്തിന് ഗോള്‍ഡ് എഫ് എം പ്രോഗ്രാം ഡയരക്ടര്‍ ആര്‍ ജെ വൈശാഖ് സോമരാജന്‍,അച്ചടി മാധ്യമ രംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഗള്‍ഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് കറസ്പ്പോണ്ടന്റ് സവാദ് റഹ്മാന്‍,ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിനുള്ള പുരസ്‌ക്കാരം ചീഫ് എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പ്, ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തന മികവിനുള്ള പുരസ്‌ക്കാരം അമൃതാ ന്യൂസ് ബ്യുറോ ചീഫ് നിഷ് മേലാറ്റൂരും,റേഡിയോ മാധ്യമ പ്രവര്‍ത്തനത്തിലെ മികവിന് ഹിറ്റ് എഫ്,എം വാര്‍ത്താ അവതാരകന്‍ ഫസ്ലു,മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌ക്കാരം ഖലീജ് ടൈംസ് ഫോട്ടാഗ്രാഫര്‍ ശിഹാബ്,മികച്ച കാമറാമാനുള്ള പുരസ്‌ക്കാരം ജയ്ഹിന്ദ് ടിവിയിലെ മുജീബ് അഞ്ഞൂര്‍ എന്നിവര്‍ക്ക് സമ്മാനിക്കും..പുരസ്‌ക്കാര ജേതാക്കള്‍ക്ക് ഇരുപത്തയ്യായിരം രൂപവീതം യു.എ.ഇ എക്സ്ചേഞ്ച് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഉപഹാരവും പൊന്നാടയുമാണ് നല്‍കുക. ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും
0 Comments