വിമാനത്താവള വിരുദ്ധലോബിക്കെതിരെ എം ഡി എഫ് വെബിനാര്‍ സംഘടിപ്പിച്ചു.

കോഴിക്കോട്. കോടികള്‍ ലാഭം നേടിത്തരുന്ന ഇന്ത്യയിലെ ഏക പൊതുമേഖല വിമാനത്താവളമായിട്ടും കോഴിക്കോട് വിമാനത്താവളത്തിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഒരാനുകൂല്ല്യവും നല്‍കുന്നില്ലെന്നും താവളത്തിന്റെ സംരക്ഷണത്തിന്നാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും എം.കെ രാഘവന്‍ എം പി.എം ഡി എഫ് നടത്തിയ കരപ്പൂര്‍ കോടതികയറുന്നത് വന്‍ഗൂഡാലോചന എന്ന വെബിനാര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വിമാനത്താവള അപകടങ്ങള്‍ കുറയ്ക്കാന്‍ ഏറെ ഉപകാരപ്പെടുന്ന ഇമാസ് സംവ്വിധാനം എയര്‍പ്പോര്‍ട്ടില്‍ സ്ഥാപിക്കണെന്നും നൂറ് കോടി രൂപ ഇക്കാര്യത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെബിനാര്‍ പ്രതിഷേധത്തില്‍ സ്ഥലം എം പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരും സംബന്ധിച്ചു. അമ്പത് വര്‍ഷത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് കരിപ്പൂരില്‍ നടപ്പാക്കേണ്ടതെന്നും ഇതിന്നാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും എയര്‍പ്പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.വൈഡ് ബോഡി കരിപ്പൂരില്‍ ഇറക്കാമെന്നും അതിനുള്ള സൗകര്യങ്ങള്‍ കരിപ്പൂരില്‍ ഉണ്ടെന്നും നേരത്തെ രേഖാമൂലം ഉറപ്പു തന്നത് അന്താരാഷ്ട്ര വിമാനക്കമ്പനികളാണ്. അത് പ്രകാരമാണ് വര്‍ഷങ്ങളോളം വലിയ വിമാനങ്ങള്‍ യാത്രക്കാരെയും കൊണ്ട് പറന്നത്. എന്നാല്‍ ആ അഭിപ്രായത്തെ നിരാകരിച്ച് വലിയ വിമാനം നിര്‍ത്തലാക്കിയ നടപടി സംശയാസ്പദമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പ്രദേശവാസികളെ കണക്കിലെടുത്ത് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്ത് കൈമാറുക എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും കണ്ണൂര്‍,കൊച്ചി വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യവും പരിഗണനയും കരിപ്പൂരിന് നല്‍കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളും പ്രവാസി നേതാക്കളും വെബിനാറില്‍ അഭിപ്രായപ്പെട്ടു.
എം.ഡി.എഫ് പ്രസിഡന്റ് എസ്. എ. അബൂബക്കര്‍ ആദ്ധ്യക്ഷം വഹിച്ചു. എം ഡി.എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ.നസീര്‍ (അമേരിക്ക)ഹൈക്കോടതിയില്‍ കേസ് നടത്തിയതടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ച് വിഷയാവതരണം നടത്തി. സ്ഥലം എം.എല്‍.എ. ടി.വി.ഇബ്രാഹിം,പി.വി.ഗംഗാധരന്‍,അച്ചു ഉള്ളാട്ടില്‍ ഖത്തര്‍,റിട്ടേര്‍ഡ് എ.പി.ഡി. സി.വിജയകുമാര്‍,ബാദുഷ കടലുണ്ടി,വി.കെ.റഹൂഫ്,ബാബു വടകര,സുബൈര്‍ കൊളക്കാടന്‍,ടി.പി.എം ഹാഷിറലി,എം എ. ഷഹ്നാസ്,അഡ്വ. ബി.ഷാജി,അഡ്വ,സാജിദ് അബൂബക്കര്‍,സഹദ് പുറക്കാട് ഷാര്‍ജ,ബഷീര്‍ റെയിന്‍ബോ അബുദാബി,ഫൈസല്‍ കല്‍പ്പക ഫുജൈറ,വി.ടി.റഫീഖ് വെട്ടത്തൂര്‍ റിയാദ്,കോസ്‌മോസ് ഹാരിസ് ദുബൈ,സലാഹ് കാരാചന്‍ ജിദ്ദ, കൃഷ്ണന്‍ കടലുണ്ടി കുവൈത്ത്,സാലിഹ് പയ്യോളി ബഹ്‌റൈന്‍,വാഹിദ് കാനഡ,ആബിദ് അടിവാരം മലേഷ്യ,ബിജു സ്‌കറിയ ഓസ്‌ട്രേലിയ,നബ്ഷാ മുജീബ് ഖത്തര്‍,അലി അക്ബര്‍ ജിദ്ദ,താഹിര്‍ അലി പരേപാട്,ഗുലാം ഹുസ്സന്‍ കൊളക്കാടന്‍, ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍, ബാവ,ഡോ മുഹമ്മദലി ജര്‍മ്മനി, സലാഹ് കാരാടന്‍ ,അന്‍സാരി കണ്ണൂര്‍ ദുബൈ,എന്നിവര്‍ സംസാരിച്ചു. എം ഡി എഫ് ട്രഷറര്‍ സന്തോഷ് വടകര സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഇടക്കുനി പരിപാടി നിയന്ത്രിക്കുകയും ചെയ്തു.

0 Comments