ഓണക്കിറ്റില്‍ ഭീമന്‍ ശര്‍ക്കര; വിവാദം പുതിയ വഴിത്തിരിവിലേക്ക്.

മലപ്പുറം: ജില്ലയില്‍ ലഭിച്ച ശര്‍ക്കര കണ്ടാണ് ജനം ഞ്ഞെട്ടിയിരിക്കുന്നത്. 450 ഗ്രാമിന്റെ ഒരൊറ്റ ആണിയാണ് ജനങ്ങളില്‍ കാതുകം നിറച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ കൃഷ്ണ ആഗ്രോ പ്രൊഡകറ്റ് നിര്‍മ്മിച്ചിരിക്കുന്ന ഈ ശര്‍ക്കരയുടെ ആകൃതി കണ്ടാല്‍ ഒരു വിധം ജനങ്ങളൊന്നും കഴിക്കില്ല. കപ്പ് കേക്ക് മാതൃകയില്‍ ഉള്ള ശര്‍ക്കരയുടെ പലഭാഗത്തും ചുവപ്പും കറുപ്പും നിറമാണുള്ളത്. കണ്ടാല്‍ അറപ്പു തോന്നുന്ന ഈ നിറമാണ് ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നത്. ചിലയിടങ്ങളില്‍ കെമിക്കല്‍ അടിഞ്ഞു കൂടിയപോലെ വെളുത്ത നിറവും ഉണ്ട്. നിര്‍മ്മാണ തിയ്യതിയോ ഏക്‌സ്‌പേര്‍ തിയ്യതിയോ ഒന്നും തന്നെ ശര്‍ക്കരയില്‍ ഇല്ല. കൃഷ്ണ എന്ന ഒരു ലേബല്‍ ഉണ്ടെങ്കിലും ബാച്ച് നമ്പര്‍ ജെ 01 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 450 ഗ്രാമിന് 35 രൂപയാണ് വില രേഖപ്പെടുത്തിയത്. ഓണക്കിറ്റില്‍ നേരത്തെ തിരുവന്തപുരം ജില്ലയില്‍ നല്‍കിയ ശര്‍ക്കര ഒരു കിലോവിന് പകരം 950 ഗ്രാമേ ഉള്ളു എന്ന പ്രശ്‌നം വിവാദമായിരുന്നു. ലക്ഷങ്ങളുടെ അഴിമതി ഈ വിഷയത്തില്‍ നടന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ ടെണ്ടര്‍ ഏറ്റെടുത്ത കമ്പനിക്കെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ വിതരണം ചെയ്ത കിറ്റിലാണ് ഭീമന്‍ ശര്‍ക്കര വിവാദമാകുന്നത്. നാന്നൂറ്റി അമ്പത് ഗ്രാമാണ് ഉള്ളത് എന്ന് മാത്രമല്ല,ശര്‍ക്കരയുടെ ഗുണ നിലവാരവും സംശയം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്.നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ശര്‍ക്കരയില്‍ മാരകമായ കെമിക്കല്‍ ചേര്‍ക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ഈ ശര്‍ക്കര ആ ഗണത്തില്‍പ്പെട്ടതാണോ എന്ന് വിദഗ്ദ ടെസ്റ്റിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു.


0 Comments