ലോകസുന്ദരിപ്പട്ടം മിസ് മെക്‌സിക്കോ വനേസ പോൺസ് ഡി ലിയോണിന്.

68ാമത് ലോകസുന്ദരിപ്പട്ടമാണ് വനേസയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യയുടെ മാനുഷി ഛില്ലാർ വനേസയെ കീരിടം അണിയിച്ചു. ആദ്യമായാണ് മെക്‌സിക്കോയിൽ നിന്നൊരു സുന്ദരി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്നത്.

118 സുന്ദരികളെ പിന്തള്ളിയാണ് വനേസ പോൺസെയുടെ നേട്ടം. ചൈനയിലെ സാന്യയിലാണ് ലോകസുന്ദരി മൽസരം നടന്നത്. ഇരുപതുകാരിയായ മിസ് തായ്‌ലൻഡ് നിക്കോലിൻ പിചാപാ ലിസ്നുകനാണ് ഫസ്റ്റ് റണറപ്പ്.

ലോക സുന്ദരി മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ അനുക്രീതി വാസ് പുറത്തായി.

ലോക സുന്ദരി മൽസരത്തിൽ നിന്നും അനുക്രീതി വാസ് പുറത്തായി. മൽസരത്തിലെ അവസാന പന്ത്രണ്ടിൽ അനുക്രീതിക്ക് ഇടം നേടാനായില്ല. ചൈനയിലെ സാനിയയിലാണ് ഈ വർഷത്തെ ലോക സുന്ദരി മൽസരം നടക്കുന്നത്.

മുംബൈയിൽ നടന്ന മിസ് ഇന്ത്യ മൽസരത്തിൽ ഒന്നാമതെത്തിയതോടെയാണ് അനുക്രീതിക്ക് ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഈ ഇരുപതുകാരിക്ക് അവസരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയാണ് അനുക്രീതി. കഴിഞ്ഞ വർഷം മാനുഷി ഛില്ലർ എന്ന ഹരിയാന സ്വദേശിയായിരുന്നു കഴിഞ്ഞ വർഷം ലോക സുന്ദരി പട്ടം ചൂടിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar