ചലച്ചിത്ര സംവിധായിക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. തിരുവനന്തപുരത്തെ വീട്ടിലാണ് അവരിപ്പോള്‍ താമസിക്കുന്നത്.മരണ കാരണം വ്യക്തമല്ല. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അടുത്ത സുഹൃത്തും സഹ പ്രവര്‍ത്തകയുമായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar