വ്യാജ വാര്‍ത്ത നല്‍കിയ ജനം ടീവിക്കെതിരെ തൃപ്തി ദേശായി നിയമ നടപടിക്കൊരുങ്ങുുന്നു.

തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ജനം ടീവിക്കെതിരെ തൃപ്തി ദേശായി നിയമ നടപടിക്കൊരുങ്ങുുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ജനംടിവി പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമന നടപടികള്‍ സ്വീകരിക്കുമെന്നു ഭൂമാത ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പു പറയണമെന്നാണ് തൃപ്തിയുടെ ആവശ്യം. തനിക്കെതിരേ കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ തനിക്കെതിരേ വിരോധം ആളിക്കത്തിക്കാന്‍ ചാനല്‍ വ്യാജ വാര്‍ത്ത ചമക്കുകയായിരുന്നുവെന്നും തൃപ്തി പറഞ്ഞു.
ഞാന്‍ ഹിന്ദുവാണ്. മതപരിവര്‍ത്തനം നടത്തിയിട്ടില്ല, ഇനിയും ഹിന്ദുവായിരിക്കും. എല്ലാ ധര്‍മങ്ങളെയും മാനിക്കും. ആദ്യം സ്വധര്‍മത്തില്‍ സ്ത്രീപുരുഷ സമത്വത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുമെന്നും അവര്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ പൂനെ നഗരസഭയില്‍ മത്സരിച്ചു. എന്നാല്‍ അതു കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അല്ല.പിതാവിന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പദംക റാവു കദം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2012ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അവര്‍ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar