വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍

പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതിസന്ധികളെല്ലാം പിന്‍വാങ്ങും,നിശ്ചയദാര്‍ഢ്യത്തിനും കളങ്കമില്ലാത്ത കര്‍മ്മത്തിനും മുന്നില്‍. കലൂഷിതമായ നാളുകള്‍ വിടവാങ്ങി മാനവ സ്‌നേഹത്തിന്റെ പുലരികള്‍ തെളിയട്ടെ. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന നല്ലനാളുകള്‍ പുലരട്ടെ. പ്രവാസലോകത്തിന്റെ പതിനാലാം വര്‍ഷമാണ് 2020 .കഴിഞ്ഞ വര്‍ഷം അഭിമാനത്തിന്റെതായിരുന്നു.യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന പുരസ്‌ക്കാരം ലഭിച്ച വര്‍ഷം. നേരുംനെറിയും മുറുകെ പിടിച്ചുകൊണ്ട് വായനക്കാര്‍ക്കൊപ്പം ഞങ്ങളുണ്ടാവും, വരും നാളുകള്‍ ഓരോ ഇന്ത്യക്കാരനും വിലപ്പെട്ടതാണ്. അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്ന ഇരുണ്ട നാളുഖളാണ് മുന്നിലുള്ളത്. നമുക്കൊരുമിച്ച് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ അണിനിരക്കാം. ജനിച്ചമണ്ണില്‍ ആരും അന്യരാക്കപ്പെടാത്ത നല്ലൊരു നാളേക്കായി പരിശ്രമിക്കാം. തെരുവില്‍ സഹജീവികള്‍ പോരാട്ടത്തിലാണ്.അവര്‍ക്കൊപ്പം സമരസപ്പെട്ട് രാജ്യത്തിന്റെ കാവല്‍ക്ക്ാരാവാം,സ്‌നേഹത്തോടെ വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍
അമ്മാര്‍ കിഴുപറമ്പ്
ചീഫ് എഡിറ്റര്‍ പ്രവാസലോകം
0 Comments