പൂക്കള്‍ തേടി കുട്ടികള്‍ പാടത്തും പറമ്പിലും.മലയാളിക്കിനി ഓണനാളുകള്‍.

തിരുവനന്തപുരം: നിരാശയുടെ കോവിഡ് കാലത്ത് പ്രതീക്ഷയുടെ നിറവ് സമ്മാനിച്ചുകൊണ്ട് ഇന്ന് അത്തം ഒന്ന്. ഇനി പത്തുനാള്‍ മലയാളികള്‍ക്ക് ഓണക്കാലം. പക്ഷേ,കോറോണയുടെ വ്യാപനം അതിരുവിട്ട് പരക്കുമ്പോള്‍ ഈ വര്‍ഷത്തെ ഓണവും അകത്തളങ്ങളില്‍ ഒതുങ്ങുമെന്ന വേദനയിലാണ് മലയാളി.
കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ഇലക്ട്രോണിക്‌സ്, ചെക്‌സ്റ്റയില്‍,വാഹന വിപണിയെല്ലാം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പല സ്ഥലങ്ങളും കണ്ടെയ്‌മെന്റ് സോണുകളായതിനാല്‍ കടകള്‍ തന്നെ തുറക്കുന്നില്ല. അതിനാല്‍ ഇത്തവണയും നാട്ടിന്‍പുറങ്ങളിലാണ് അല്‍പ്പമെങ്കിലും വിപണി സജീവമാകുക.തമിഴ്‌നാട് ,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പൂക്കള്‍ വന്നിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അന്യ സംസ്ഥാനത്ത നിന്നു പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിയമം.നാട്ടിന്‍പുറത്തിന്റെ സ്വന്തം പൂക്കള്‍കൊണ്ടേ അത്തപ്പൂക്കളം അലങ്കരിക്കാനാവൂ.കുട്ട്ികള്‍ വീണ്ടും പാടത്തും പറമ്പിലും പൂക്കള്‍ പറിക്കാന്‍ കുട്ടയുമായി നടക്കുന്ന മനോഹരകാഴ്ച്ചകളാണ് നാട്ടിന്‍പുറങ്ങളില്‍. എല്ലാം കടയില്‍ നിന്നും വാങ്ഹി മത്സരിച്ചിരുന്നവര്‍ തൊടികളില്‍ വൂതേടി അലയുമ്പോള്‍ ഒര്‍മ്മകളിലെ ഓണം കണ്‍മുന്നില്‍ വീണ്ടുമെത്തിയ സന്തോഷത്തിലാണ് കാരണവന്മാര്‍. ഓണം നിറവിന്റെ പ്രതീകമാണ്.ഇല്ലങ്ങളിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും,അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറയും. മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഈരടികളെ ഓര്‍മപ്പെടുത്തി, ഇനി വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമയുടെ ഉത്സവമായിമാറും.കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വ് വന്ന ഈ ഓണക്കാലം പുതുജീവിത്തിന്റെതാവട്ടെ.

0 Comments