ജനങ്ങളുടെ വികാരങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കാനുള്ള കടമ ഒരു എം എൽ എ ക്കുണ്ട്.

    :…… മഹമൂദ് മാട്ടൂൽ…..:

ജനങ്ങളുടെ വികാരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള കടമ ഒരു എം. എല്‍.എക്കുണ്ട്. അത് ചിലപ്പോള്‍ പ്രതീകാത്മകമാവാം.
ആയിരം വാക്കുകളേക്കാള്‍ ശക്തി ഒരു ചിത്രത്തിനുണ്ട്. അത് മനസ്സില്‍ മായാതെ കിടക്കുകയും ചെയ്യും. ഭീതി പരത്തുന്ന നിപ വൈറസിനെ കുറിച്ചുള്ള ആധി പരത്തുന്ന വാര്‍ത്തകള്‍ നമ്മെ ഭയപ്പെടുത്തുന്നു. ആശുപത്രികളും കോടതികളും അടഞ്ഞു കിടക്കുന്നു. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നു . കാരണക്കാരനെന്നു പഴി പറഞ്ഞ വവ്വാലുകളും നിരപരാധികളാകുമ്പോള്‍, സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അവിടുത്തെ ജനങ്ങളുടെ ആശങ്ക പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ നിപാ വൈറസിനെപ്പറ്റി ഭീതി പരത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയതാണ് .
ഈ സാഹചര്യത്തില്‍ തന്റെ നിയോജകമണ്ഡലത്തിലും ജില്ലയിലും കഴിയുന്ന ജനതയുടെ പരിഭ്രാന്തി ചെറുതല്ല. ആ ഭീതിയെ അവതരിപ്പിക്കാന്‍ ഒരു ജനപ്രതിനിധി്ക്ക് വേറിട്ട മാര്‍ഗ്ഗം അവലംബിക്കാന്‍ അര്‍ഹതയില്ലേ. ഭീതിജനകമായ അന്തരീക്ഷത്തില്‍ കഴിയുന്ന ഉത്തരവാദപ്പെട്ടവര്‍ മാസ്‌ക്കും കയ്യുറയും ധരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നു. തന്റെ നിയോജമ മണ്ഡലത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നത്തില്‍ സഭയുടെ ശ്രദ്ധക്ഷണിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട് . ആ പ്രദേശത്തെ ഇന്നത്തെ അവസ്ഥ സൂചിപ്പിക്കാന്‍ പ്രതീകാത്മമായി മാസ്‌ക് ധരിച്ചെത്തിയ സ്ഥലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലക്കെതിരെ ജിഹാദ് വിളിക്കുന്നവര്‍ മറന്നു പോയ ഒരു ചരിത്രം കേരളം നിയമ സഭക്കുണ്ട്.
സ്പീക്കറുടെ ചൈബറിലും മന്ത്രി കസേരയിലും ഇരിക്കുന്നവരും ഇരുന്നവരും നിയമസഭയില്‍ കാട്ടികൂടിയ പേക്കൂത്തുകള്‍ യൂടുബില്‍ ലഭ്യമാണ്. നിയമസഭയിലെ ഡസ്‌കില്‍ കയറി മുണ്ടും മടക്കികെട്ടി നഗ്‌നത കാട്ടി പൊതുമുതല്‍ നശിപ്പിച്ച അക്രമ സമരത്തിനു നേതൃത്വം നല്കിയതാരാണ്.
പോലീസുകാരുടെ ലാത്തിയടിയേറ്റ പാടുകള്‍ ഉടുപ്പഴിച്ചു അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചവരും ഇപ്പോഴും നിയമസഭയിലുണ്ട്. നിയമസമാജികരെ പട്ടിയെ തല്ലുന്നതുപോലെ തള്ളിയതിനു നിയമസഭ സാക്ഷിയായിട്ടുണ്ട്. വനിതാ എം എല്‍.എയുടെ പുടവ അഴിക്കാന്‍ തുനിഞ്ഞ ദുശാസനന്മാരെ കുറിച്ച് പരാതി പറഞ്ഞതും ഈ സഭയില്‍ തന്നെ. പോലീസ്‌കാര്‍ അടിച്ച വടിയുമായി അവര്‍ ഉപയോഗിച്ച തീയര്‍ഗ്യാസ് സെല്ലുമായി മുമ്പ് നിയമസഭയില്‍ വന്ന കാര്യം നിങ്ങളിക്കെ മറന്നോ. മുമ്പ് സി.പി.ഐ. എം.എല്‍.എ ബിജി മോള്‍ ലൈഫ് ജാക്കറ്റ് ധരിച്ച് നിയമ സഭയില്‍ വന്നിരുന്നുത് ഓര്‍മ്മയില്ലേ.അതൊക്കെ ഓര്‍മ്മയിലുണ്ടെകില്‍ ആക്രമണം കാണിക്കാതെ, പൊതുമുതല്‍ നശിപ്പിക്കാതെ ,കൊലവിളി നടത്താതെ,കസേര വലിച്ചെറിയാതെ, കമ്പൂട്ടറും നശിപ്പിക്കാതെ ,മുഷ്ടി പോലും ചുരുട്ടാതെ നിശബ്ധമായി തികച്ചും സമാധാനപരമായി ഒരു ഉറുമ്പിനെപോലും വേദനിപ്പിക്കാത്ത തരത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുള്ള ഒരു നിയോജക മണ്ഡലത്തിലെ എം.എല്‍.എ നടത്തിയ ഒരു പ്രതീകാത്മ പ്രതിഷേധ ത്തിനെതിരെയുള്ള ഈ ഉറഞ്ഞു തുള്ളല്‍ തീര്‍ത്തും നിരര്‍ത്ഥകമാണ്.ചരിത്രം പഠിക്കാനും ഓര്‍ത്തെടുത്ത് അടയാളപ്പെടുത്താനുമുള്ളതാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ കളിയാക്കുന്നവര്‍ മാസ്‌കിനു പകരം മുഖംമൂടി തന്നെ ധരിക്കേണ്ടിവരും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar