മെക്സിക്കോയിലെ,ഇന്ധന പൈപ്പ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു.

മെക്സിക്കോ: മെക്സിക്കോയിലെ അനധികൃത ഇന്ധന പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. പൈപ്പ് ലൈനിൽ നിന്ന് ചോർന്ന പെട്രോൾ ശേഖരിക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. 74 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മെക്സിക്കോ സിറ്റിക്ക് 100 കിലോ മീറ്റർ വടക്ക് താഹ്ലു ലിപാനിലാണ് സ്ഫോടനത്തെ തുടർന്ന് വൻ തീപിടത്തമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നൽകുന്ന ഇന്ധനക്കൊള്ളകൾ മെക്സിക്കോയിൽ പൈപ്പ് ലൈൻ ദുരന്തങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഇന്ധന മോഷണത്തിനെതിരെ മെക്സിക്കൻ സർക്കാർ വ്യാപക പ്രചാരണവും ബോധവത്ക്കരണവും സജീവമാക്കുന്നതിനിടെയാണ് പുതിയ അപകടം. പൈപ്പ് ലൈനിൽ നിന്ന് അനധികൃതമായി ഉണ്ടാക്കിയ ടാപ്പിലൂടെ ചോർന്നൊഴുകിയ പെട്രോൾ ശേഖരിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. 66 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

0 Comments