പ്രവാസി നാട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു.

ഒരു മാസം മുമ്പാണ് അവധിക്കായി നാട്ടില്‍ പോയഇംകോ ക്ലബ് സെക്രട്ടറിയുമായ ഫൈസലിന്റെ (45) ആകസ്മിക വിയോഗം സുഹൃത്തുക്കള്‍ക്ക് കനത്ത ആഘാതമായി. . മങ്കട കര്‍ക്കിടകം എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സൗഹൃദ വെറ്ററന്‍സ് മത്സരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടന്നമണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു. പരേതനായ കളത്തിങ്ങല്‍ മൊയ്തീന്‍ കുട്ടി മൗലവിയുടെയും സൈനബയുടെയും മകനാണ്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ സജീവ സാന്നിധ്യവും ഇംകോയുടെ തുടക്കം മുതല്‍ സജീവമായിരുന്ന ഫൈസലിന്റെ വിയോഗം ക്ലബ്ബിനും ദമ്മാമിലെ കായിക മേഖലക്കും തീരാ നഷ്ടമാണെന്ന് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്റും ഇംകോ സ്ഥാപകനുമായ വില്‍ഫ്രഡ് ആന്‍ഡ്രൂസ് പറഞ്ഞു. ചെറു പ്രായത്തില്‍ കളിക്കാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന ഫൈസല്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് സുഹൃത്തും ഡിഫ വൈസ് പ്രസിഡന്റുമായ മന്‍സൂര്‍ മങ്കട അനുസ്മരിച്ചു. ഫൈസലിന്റെ നിര്യാണത്തില്‍ ഡിഫയും പ്രവിശ്യയിലെ മുഴുവന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളും അനുശോചിച്ചു. ദമ്മാമില്‍ സംഘടിപ്പിച്ച മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. 25 വര്‍ഷം പ്രവാസിയായ ഫൈസല്‍ സ്പെയര്‍പാര്‍ട്‌സ് ബിസിനസ് രംഗത്തായിരുന്നു ജോലി ചെയ്തിരുന്നത്. നസീമയാണ് ഭാര്യ. വിദ്യാര്‍ഥികളായ റിയ, റിഫ, റിഫ്വാന്‍ മക്കളാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar