രാഹുലും പ്രിയങ്കയും യു.പി പോലീസ് കസ്റ്റഡിയില്‍. ചന്ദ്രശേഖര്‍ വീട്ടുതടങ്കലില്‍.

ലഖ്‌നോ: ഇന്ത്യ സ്ത്രീത്വത്തെ ഇത്രമേല്‍ അപഹസിച്ച ഒരു ഭരണകൂടം ഇന്ത്യിലും യൂ.പിയിലും ഉണ്ടായിട്ടില്ല. ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടതോടെ ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും സജീവമായി. യോഗി പോലീസ് പെണ്‍കുട്ടിയോട് പെരുമാറിയതിലും ക്രൂരമായ നടപടിയാണ് നേതാക്കളോട് കാണിച്ചത് . ഉത്തര്‍പ്രദേശ് പൊലിസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായാണ് ഇരുവരും ഹത്രാസിലേക്ക് പോകുന്നത്.എന്തു വന്നാലും ഹത്രാസിലെത്തുമെന്ന് രാഹുലും പ്രിയങ്കയും, അനുവദിക്കില്ലെന്ന് പൊലിസ്; വഴി തടയല്‍, വാക്കേറ്റം; ഒടുവില്‍ ഇരുവരും കസ്റ്റഡിയില്‍.പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്ന് നേരത്തെ തന്നെ ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്നും മാധ്യമങ്ങളെ അനുവദിക്കില്ലെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍
പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖറിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് യോഗി പൊലിസ്..
സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍
തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

0 Comments