മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

കൊളംബോ: ഏതാനും ആഴ്‌ചകളായി ശ്രീലങ്കയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.രാജപക്‌സെയുടെ രാജിക്കാര്യം മകൻ നമൾ രാജപക്‌സെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഭൂരിപക്ഷമില്ലാത്ത രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം.

കഴിഞ്ഞ ഒക്റ്റോബർ 26നാണ് റെനിൽ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നു പുറത്താക്കി രാജപക്‌സയെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. പക്ഷേ ഈ നടപടിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം നേടാനായില്ല. രാജപക്‌സെയ്ക്കെതിരേ രണ്ട് തവണ ശ്രീലങ്കൻ പാർലമെന്‍റ് അവിശ്വാസം പാസാക്കിയിരുന്നു.

അടുത്ത പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിക്രമസിംഗയുമായി ഫോണിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് രാജപക്‌സെ രാജിക്ക് സന്നദ്ധനായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar