പി.കെ.ശശി എംഎൽഎയെ വെള്ളപ്പൂശികമ്മിഷൻ റിപ്പോർട്ട്.
തിരുവനന്തപുരം: പീഡനപരാതിയിൽ പി.കെ.ശശി എംഎൽഎയെ വെള്ളപ്പൂശി സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ഡിവൈഎഫ്ഐ നേതാവായ പരാതിക്കാരിയുടെ വാദങ്ങൾ കമ്മിഷൻ തള്ളി. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്നും അന്വേഷണ കമ്മിഷന്‍ വ്യക്തമാക്കി.

അതിക്രമം നടന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ തിയതി പരാതിയിലോ മൊഴിയിലോ പരാതിക്കാരി വ്യക്തമാക്കിയിട്ടില്ല. പരാതി സംബന്ധിച്ച് യുവതിയുടെ വാദങ്ങൾ പൊരുത്തപ്പെടുന്നില്ല. പാർട്ടി ഓഫിസിൽ വച്ച് പി.കെ. ശശി അപമര്യാദയായി പെരുമാറിയെന്നു കരുതാനാകില്ല. ആരോപണത്തിന് ദൃക്‌സാക്ഷികളില്ല.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം പാര്‍ട്ടി കമ്മിഷന്‍ തള്ളിക്കളഞ്ഞില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മിഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തന്നോട് മോശമായി പെരുമാറിയെന്നും തനിക്ക് രൂപ നൽകിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരിക്ക് അയ്യായ്യിരം രൂപ നൽകിയത് റെഡ് വോളന്‍റിയർമാരെ സജ്ജമാക്കാനാണ്. ഓഫിസിലേക്ക് വിളിപ്പിച്ചതു വോളന്‍റിയർമാരുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ്. ഇതിൽ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മിഷൻ.
ജില്ല സമ്മേളനസമയത്ത് യുവതി ഉന്മേഷവതിയായി കാണപ്പെട്ടു. മോശമായ പെരുമാറ്റമുണ്ടായെങ്കിൽ എങ്ങനെ ഇത്തരത്തിൽ സന്തോഷവതിയായി പെരുമാറാൻ സാധിക്കുമെന്നു കമ്മിഷൻ ചോദിക്കുന്നു. മാത്രമല്ല ഇക്കാര്യം പെൺകുട്ടി ഒരു ഫോറത്തിലും പരാതിപ്പെട്ടിട്ടില്ല. വളരെ വൈകിയാണ് പാർട്ടിക്കും പരാതി നൽകിയതെന്നും അന്വേഷണ കമ്മിഷൻ പറയുന്നു.
സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവർ അടങ്ങുന്ന അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത്. കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച സിപിഎം സംസ്ഥാന സമിതി പി.കെ.ശശിയെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
0 Comments