റിഫ പതിനഞ്ചാമത് ഭരണനിർവഹണ സമിതി നിലവിൽ വന്നു.
റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ)യുടെ പതിനഞ്ചാമത് ഭരണനിർവഹണ സമിതി നിലവിൽ വന്നു.
നിബു പി. വർഗ്ഗീസ് (പ്രസിഡന്റ്), ജിമ്മി പോൾസൺ (ജനറൽ സെക്രട്ടറി), ബിജു മുല്ലശ്ശേരി (ട്രഷറർ) എന്നിവർ ഓഫീസ് ബറേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജയശങ്കർ പ്രസാദ് (വൈസ് പ്രസിഡന്റ്), ജേക്കബ് കാരാത്ര , സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണൻ കെ.പി, ദേവദാസ് കാടൻ ചേരി, ഹരിദാസ് പറപ്പൂൽ, നസീർ കൊല്ലിയത്ത്, രാമദാസ് രാമു, ജീന രാജീവൻ ചാക്കോ, മരീന ജിമ്മി, ശോഭന ദേവദാസ്, ലസീല സുനീൽ എന്നിവരെ ഭരണസമിതി അംഗങ്ങൾ ആയും, പ്രദീപ് മേനോനെ ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.
നവംബർ 14 വ്യാഴാഴ്ച്ച ഭാരത് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വരണാധികാരി റസൂൽ സലാം ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഇരുപത്തിമൂന്ന് വർഷമായി റിയാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘റിഫ’ റിയാദിലെ മുഖധാരാ സംഘടനയാണ്. മത-രാഷ്ട്രീയ-പ്രാദേശിക ആഭിമുഖ്യമില്ലാതെ പ്രവർത്തിക്കുന്ന റിഫ മലയാളി സംഘടനകൾക്കിടയിൽ റിയാദിന്റെ സാംസ്‌കാരിക മുഖമാണ്.
റിയാദ് പൊതുസമൂഹം റിഫയിൽ അർപ്പിച്ച ഉന്നതമായ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
0 Comments