ശബരിമല വലിയതന്ത്രി ചെങ്ങന്നൂർ മുണ്ടങ്കാവ് താഴമണ്‍മഠം കണ്ഠര് മഹേശ്വരര് അന്തരിച്ചു.
ചെങ്ങന്നൂർ: ശബരിമല വലിയതന്ത്രി ചെങ്ങന്നൂർ മുണ്ടങ്കാവ് താഴമണ്‍മഠം കണ്ഠര് മഹേശ്വരര് (92) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്1.30 നു താഴമണ്‍ മഠത്തിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തിരുവല്ല കുഴിക്കാട്ട് ഇല്ലത്ത് ദേവകി അന്തർജനം. മക്കൾ: തന്ത്രി കണ്ഠര് മോഹനര്, മല്ലിക (ഫെഡറൽ ബാങ്ക്, പേരൂർക്കട, തിരുവനന്തപുരം), ദേവിക. മരുമക്കൾ: പന്തളം ഇടപ്പോണ്‍ ചെന്നാത്ത് ആശ, അങ്കമാലി മയിലക്കോട്ടു രവി നന്പൂതിരി (കസ്റ്റംസ് ഡയറക്ടർ, ഡൽഹി), ആറ്റിങ്ങൽ തോട്ടക്കാട്ട് മഠത്തിൽ പരേതനായ ഈശ്വരൻ നന്പൂതിരി.
ഇപ്പോഴത്തെ ശബരിമല തന്ത്രി മഹേഷ് മോഹനര്, ടിവി അവതാരകൻ രാഹുൽ ഈശ്വർ, സന്ദീപ്, ശ്രീലക്ഷ്മി എന്നിവർ ചെറുമക്കളും തന്ത്രി കണ്ഠര് രാജീവര് സഹോദരപുത്രനുമാണ്.ശബരിമല ക്ഷേത്രത്തിലെ 18-ാം പടിക്കു മുകളിൽ പഞ്ചലോഹം പൊതിഞ്ഞപ്പോൾ പുനഃപ്രതിഷ്ഠയും ആദ്യ പടിപൂജയും നടത്തിയത് ഇദ്ദേ ഹമാണ്.
തിരുവിതാംകൂർ ദേവസ്വംബോർഡ് അയ്യപ്പ ധർമ പ്രചാരസമിതി അവാർഡ്, വാഷിംഗ്ടണിൽ നിന്ന് വേദ ആഗ്മസുധ അവാർഡ്, മുംബൈ ഡോ ഛബ് വിളിയിൽനിന്ന് നമസ്കാര കീർത്തന അവാർഡ്, ആലുവ തന്ത്രവിദ്യാപീഠത്തിന്റെ പുരസ്കാരം, താന്ത്രികരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
0 Comments