പ്രസാധകർക്ക് 45 ലക്ഷം ദിര്‍ഹമിന്റെ ആനുകൂല്യം പ്രഖ്യാപിച്ചു ഷാർജ സുൽത്താൻ
ഷാർജ: ഇത്തവണയും ഷാർജ സുൽത്താന്റെ സന്മനസ്സ് പ്രസാധകർക്ക് ആശ്വാസമാവുന്നു. വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും അതിന്നു വേണ്ടി നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഭരണാധികാരിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ നായകനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.കഴിഞ്ഞ തവണ സ്റ്റാൾ തുക സൗജന്യമാക്കുകയും ഓരോ പ്രസാധകരിൽ നിന്നും അയ്യായിരം ദിര്‍ഹമിന്റെ പുസ്തകങ്ങൾ വാങ്ങുകയും ചെയ്ത സുൽത്താൻ പ്രസാധകർക്ക് വലിയ പിന്തുണയാണ് ഇത്തവണയും പ്രഖ്യാപിച്ചിരിക്കുന്നത് . ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിക്കാൻ ശൈഖ് സുൽത്താൻ ഉത്തരവിട്ടു. ഷാർജയിലെ വായനശാലകൾക്ക് ലോകസാഹിത്യത്തിലെ പുതുശബ്ദങ്ങൾ എത്തിച്ച്, വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പിന്തുണ നൽകുകയാണ് ലക്ഷ്യം. ഒരേസമയം പ്രസാധകരെയും വായനക്കാരെയും പിന്തുണക്കുന്നതാണിത്. 83 രാജ്യങ്ങളിൽനിന്നുള്ള 1,632 അറബ്, വിദേശ പ്രസാധകരാണ് ഇക്കുറി വായനോത്സവത്തിൽ എത്തിയത്. കഴിഞ്ഞവർഷം കോവിഡ് സാഹചര്യത്തിലും പുസ്തകമേളയിൽ എത്തിയ പ്രസാധകരേ കൂടുതൽ ആനുകൂല്യം നൽകിസഹായിച്ച സുൽത്താന്റെ ഈ വർഷത്തെ നടപടിയും പ്രശംസ പിടിച്ചു പറ്റി
0 Comments