സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സിന്റെ കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം പാലാരിവട്ടത്ത്

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ്
ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സിന്റെ കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം പാലാരിവട്ടത്ത് നടന്നു. സ്റ്റോറിന്റെ ഔപചാരിക ഉദ്ഘാടനം ഒരു മാസത്തിനുള്ളില്‍ നടക്കും. പൊതുജനങ്ങള്‍ക്കായി ഷോറൂം ഇന്നു മുതല്‍ തുറന്ന് കൊടുക്കും.
പരീക്ഷണഘട്ട ഉദ്ഘാടനത്തിനൊപ്പം സ്റ്റോറീസിന്റെ ഹോം ആശയങ്ങളും ഉത്പന്നങ്ങളും വിശദീകരിക്കുന്ന കോഫി ടേബിൾ പുസ്തകത്തിന്റെ പ്രകാശനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതോളം പ്രമുഖ ആര്‍ക്കിടെക്റ്റുമാരും ജാക്കി ഷ്രോഫും തമ്മിലുള്ള സംവാദവും
നടന്നു. വൈകാതെ രാജ്യമെങ്ങും ഷോറുമുകള്‍ തുറക്കാനാണ് സ്റ്റോറീസ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ മൂന്നാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. അറുപതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂമില്‍
19 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ഡെക്കോര്‍, ഫര്‍ണിഷിങ് ഉത്പന്നങ്ങളുടെ
വൈവിധ്യമാര്‍ന്ന നിരയുണ്ട്. സ്റ്റോറീസിൽ ലഭ്യമായതെന്തും അത്രമേല്‍ സര്‍ഗാത്മകവും അതുല്യവുമാണെന്ന് ജാക്കി ഷ്രോഫ്. വ്യത്യസ്തമായ ജീവിതം ലക്ഷ്യമിടുന്നവര്‍ക്കുള്ളതാണ് സ്റ്റോറീസ് ബ്രാന്‍ഡെന്ന്
സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ.പി. പറഞ്ഞു. വളര്‍ച്ചാസാധ്യതകള്‍ കണക്കിലെടുത്ത് 2020-ഓടെ രാജ്യമെമ്പാടുമായി പതിനേഴ് സ്ഥലങ്ങളിലായി 20 ഷോറുമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ഫൗണ്ടറും ഗ്രൂപ്പ് എംഡിയുമായ സഹീര്‍ കെ.പി. പറഞ്ഞു. പൂനൈ ഷോറൂമിനായുളള ധാരണാപത്രം സ്റ്റോറീസ് എംഡി അബ്ദുല്‍ നസീര്‍ എംപിയില്‍ നിന്നും ഇഷാനിയ മാള്‍ സിഇഒ എം. മഹേഷ് എം. സ്വകരിച്ചു.
സ്റ്റോറീസിന്റെ കോഫി ടേബിള്‍ ബുക്ക് ചെയര്മാന് ഹാരിസ് കെ.പിയും ജാക്കി ഷ്രോഫും കൂടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കേരള ചാപ്റ്റര്‍ മുന്‍ ചെയര്മാന് ജോസ് കെ. മാത്യുവിന് നല്കി.
0 Comments