സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 50 ശതമാനം വര്‍ധിച്ചു

- സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നിക്ഷേപം കൂടിയിരിക്കുന്നത്.
-
കള്ളപ്പണം പിടിക്കാന്‍ വന്ന മോദിയെവിടെ?
ബേണ്‍: സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ കാലത്ത് സ്വിസ് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയരുന്നു. 2017 ല്‍ ഇന്ത്യന്‍ നിക്ഷേപം 50 ശതമാനത്തില്‍ അധികം വര്‍ധിച്ചുവെന്ന് സ്വിസ് നാഷണല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷം സ്വിസ് നിക്ഷേപം കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ ഇക്കൊല്ലം അത് 1.01 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (7000 കോടി രൂപ) ആയി ഉയര്‍ന്നു. രഹസ്യം കാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്വിസ് ബാങ്കുകളിലെ വിവിധ രാജ്യങ്ങളിലെ നിക്ഷേപം ഇക്കൊല്ലം മൂന്നു ശതമാനം വര്‍ധിച്ചു. ആല്‍പൈന്‍ രാഷ്ട്രത്തിന്റെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി).
ഇന്ത്യന്‍ നിക്ഷേപം ഇങ്ങനെ വര്‍ധിച്ചത് അതിശയകരമായിരിക്കയാണ്. 2016 ല്‍ നിക്ഷേപം ഇടിഞ്ഞ് 4,500 കോടി രൂപയായി ( 676 ഫ്രാങ്ക്) ആയി താഴ്ന്നിരുന്നു. ഇതില്‍ നിന്നാണ് കുത്തനെ ഉയര്‍ച്ചയുണ്ടായത്. യൂറോപ്യന്‍ യൂണിയന്‍ ഈ രേഖകള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയ 1987ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു (45 ശതമാനം) 2016 ല്‍ ഉണ്ടായത്.
എസ്.എന്‍.ബി രേഖകള്‍ പ്രകാരം ഇന്ത്യക്കാര്‍ നേരിട്ട് സ്വിസ് ബാങ്കുകളില്‍ ഇട്ട നിക്ഷേപം 999 ദശ ലക്ഷം ഫ്രാങ്ക് (6,891 കോടി രൂപ) ആയി. ധന മാനേജര്‍മാര്‍ വഴിയുള്ള നിക്ഷേപം 16.2 ദശ ലക്ഷം ഫ്രാങ്കും (112 കോടി രൂപ).
സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നിക്ഷേപം കൂടിയിരിക്കുന്നത്. ആഭ്യന്തര നിക്ഷേപം 57.6 ബില്യണ്‍ ഫ്രാങ്ക് വര്‍ധിച്ച് 1,193.4 ബില്യണ്‍ ഫ്രാങ്കായപ്പോള്‍ വിദേശനിക്ഷേപത്തില്‍ 40.5 ബില്യണ്‍ ഫ്രാങ്കിന്റെ ഇടിവുണ്ടായി.
0 Comments