വെസ്റ്റ് നൈല്‍ വൈറസ്, ജാഗ്രത പാലിക്കുക…

മലപ്പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതായി അധികൃതര്‍. മലപ്പുറം വേങ്ങര സ്വദേശിയായ ആറുവയസ്സുകാരനാണ് വെസ്റ്റ്‌നൈല്‍ രോഗം ബാധിച്ച് മരണപ്പെട്ടിരിയ്ക്കുന്നത്.
കടുത്ത പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കുട്ടിയെ മാറ്റുകയായിരുന്നു.എന്നാല്‍ മെഡിക്കല്‍കോളേജില്‍ വെച്ചാണ് കുട്ടി മരണപ്പെട്ടത്. ശരിയായ സമയത്ത് ചികിത്സ ആരംഭിച്ചാലും കുറഞ്ഞത് 3 മാസമെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.രോഗം മറ്റൊരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ ജില്ലയിലെ എല്ലാആശുപത്രികള്‍ക്കും ഡി.എം.ഒ നിര്‍ദേശം നല്‍കി.
കൂടാതെ വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.
വൈറസ് ബാധിച്ച ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക.
ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയില്‍ 1937ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയില്‍ 1952ല്‍ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ആലപ്പുഴ ജില്ലയില്‍ 2011ല്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.
ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത് നാഡീ സംവിധാനത്തെയാണ്. പനി, ശക്തമായ തലവേദന, ബോധക്ഷയം, ഛര്ദ്ദി, അപസ്മാരം എന്നിവയാണ് ലക്ഷണങ്ങള്‍.
1937 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത്. 2011ലാണ് കേരളത്തില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത്.
ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട അശുദ്ധ ജലത്തില്‍ വളരുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്.
രോഗത്തിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ കൊതുക് നിര്‍മാര്‍ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങളാണ്ഏക രോഗ പ്രതിരോധ മാര്‍ഗമെന്നും അധികൃതര്‍ അറിയിച്ചു.
വെസ്റ്റ് നൈല്‍ പനി പക്ഷികളില്‍ നിന്നും കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറല്‍ ബാധയാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. 80 ശതമാനം വൈറസ് ബാധിതരില്‍ സാധാരണ വളരെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.
20 ശതമാനം പേരില്‍ പനി, തലവേദന, ഛര്‍ദ്ദി, തൊലിപ്പുറമെയുള്ള റാഷസ് എന്നീ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനത്തില്‍ താഴെ ആളുകളില്‍ വൈറസ് ബാധ നാഡീ വ്യൂഹത്തെ ബാധിക്കുകയും (മെനിഞ്ചൈറ്റിസ്, എന്‍കഫലൈറ്റിസ്, അപസ്മാരം) മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ 150 രോഗികളില്‍ ഒരാള്‍ക്ക് മാത്രമേ ഗൗരവമായ രോഗലക്ഷണം ഉണ്ടാകാറുള്ളൂ.
പരിസരങ്ങളില്‍ ഏതെങ്കിലും പക്ഷികള്‍ക്ക് (വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പെടെയുള്ളവ) അസുഖങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചാവുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള മൃഗ സംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യ വകുപ്പ് അധികൃതരെയോ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് മനുഷ്യനിലേയ്ക്കും മൃഗങ്ങളിലേയ്ക്കും വൈറസ് പകരുന്നത്. രോഗികളില്‍ നിന്ന് കൊതുക് വഴി മറ്റുള്ളവരിലേയ്ക്കും വൈറസ് പകരാം. 8 വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വെസ്റ്റ് നൈല്‍ വൈറസ് ലക്ഷണങ്ങള്‍ കാണിക്കില്ല.
നിപ്പയ്ക്ക് സമാനമാണ് വെസ്റ്റ് നൈല്‍ വൈറസിന്റെയും ലക്ഷണങ്ങള്‍. പനി, തലവേദന, ഛര്‍ദി, അപസ്മാരം, ബോധക്ഷയംകോമ എന്നീ ലക്ഷണങ്ങളും കാണിക്കും.
60 വയസിനു മുകളില്‍ പ്രായമുള്ളവരിലും അര്‍ബുദം, കരള്‍ രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് ചികിത്സ തേടുന്ന രോഗികളി
ലുമാണ് വെസ്റ്റ് നൈല്‍ വൈറസ് കൂടുതല്‍ അപകടകാരിയാകുക. ചിലരില്‍ ശരിയായി വിശ്രമം കൊണ്ടു തന്നെ രോഗം മാറും.
ചിലരില്‍ രോഗം കഠിനമായാല്‍ ഭേദമാകാകാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം..
മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ആദ്യം തന്നെ നല്ലൊരു ഡോക്ടറെ കാണുക. ഇതിനായി ഇതിനായി പ്രത്യേക വാക്‌സിനുകളോ ആന്റിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉണ്ടാകും. വൈറസ് പകരാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളില്‍ അവയെ പ്രതിരോധിക്കാനുള്ള
മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
0 Comments